X

ബീച്ചുകള്‍ നാളെ മുതല്‍ തുറക്കും, മാളുകള്‍ ബുധനാഴ്ച; ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക്് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം

സംസ്ഥാനം നാളെ മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ താല്ക്കാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകള്‍ നാളെ മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

വാക്‌സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനഗണ്ഡങ്ങള്‍ പാലിച്ച് കുടുംബങ്ങളുമായി എത്താമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

web desk 1: