X

ദലിത് ഹര്‍ത്താലിനോട് ഐക്യപ്പെടണം: ടി.പി അഷ്‌റഫലി

 

ദലിത് സംഘടനകള്‍ സംയുക്തമായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന്‍ ദേശീയ അദ്ധ്യക്ഷന്‍ ടി.പി അഷ്‌റഫലി.

ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989 ലെ പട്ടികജാതിവര്‍ഗ ( പീഡന നിരോധനം) നിയമം പരിപൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തികൊണ്ട് സുപ്രീം കോടതി 20.3.2018 ന് പുറപ്പെടിവിച്ച വിധിക്കെതിരെയും ആ വിധി പുന:പരിശോധ്‌ന ഹരജി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചക്കെതിരെയും വിവിധ ദളിത് സംഘടനകള്‍ 2.4.2018 ന് നടത്തിയ ഭാരത് ബന്ദില്‍ ഡജ രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇത്രയും പേര്‍ കൊല്ലപ്പെട്ടത് നമ്മളില്‍ എത്ര പേരറിഞ്ഞു? ഈ ഒരു ഹര്‍ത്താലുകൊണ്ട് അതറിയുകയെങ്കിലും ചെയ്താല്‍..ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയാല്‍… അത് പാവപ്പെട്ട ഒരു സമൂഹം നടത്തുന്ന സമരങ്ങളോടുള്ള ഐക്യപ്പെടലാകും. അഷ്‌റഫലി ഫെയ്‌സ്ബുക്കില്‍ കുറിച്ച്.

ടി.പി അഷ്‌റഫലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ?
ആ ഹര്‍ത്താല്‍ വിജയിക്കുമോ??
ഏതോ ദളിതരോ മറ്റോ ആണ് പ്രഖ്യാപിച്ചത് അതൊന്നും വിജയിക്കില്ല!!!

സംയുക്ത ദളിത് സമിതി പ്രഖ്യാപിച്ച
9 .4.2018 ലെ ഹര്‍ത്താലിനോട് പൊതുവെയുള്ള
ഒരു സമീപനമാണിത്.രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ഒരാള്‍ക്ക് അക്രമമേറ്റോലോ കൊലപാതകത്തിനിരയായാലോ, വില വര്‍ധനവ്, തൊഴിലാളി ആവശ്യങ്ങള്‍ തുടങ്ങിയക്കെതിരെയുള്ള ഹര്‍ത്താല്‍ നമ്മുടെ ‘ദേശീയ ഉത്സവമായി’ കണ്ട് വിജയിപ്പിക്കാനായി രണ്ട് ദിവസം മുമ്പേ ഊട്ടി, മൈസൂര്‍, വയനാട് എന്നിവിടങ്ങളിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കൊന്നും ഈ ഹര്‍ത്താലിന് ടൂര്‍ പോകാന്‍ പ്ലാനില്ല.
പുഴയില്‍ ചാടാനും ബാര്‍ബിക്യു ചുടാനും ഒന്നും ആരും മുന്‍കൈ എടുക്കുന്നില്ല. കാരണം ദളിത് ഹര്‍ത്താലല്ലേ വിജയിക്കുമോ സംശയം ഇപ്പോഴും തീര്‍ന്നിട്ടില്ല.

പ്രിയപ്പെട്ടവരേ നമ്മളറിയണം എന്തിനാണീ ഹര്‍ത്താലെന്ന് ,ഐക്യപ്പെടണം ഈ ഹര്‍ത്താലിനോട്. വ്യാപാരികളും ബസ് ഓണേഴ്‌സും നിരാകരിക്കുകയല്ല സഹകരിക്കുകയാണ് വേണ്ടത്.

ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989 ലെ പട്ടികജാതിവര്‍ഗ ( പീഡന നിരോധനം) നിയമം പരിപൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തികൊണ്ട് സുപ്രീം കോടതി 20.3.2018 ന് പുറപ്പെടിവിച്ച വിധിക്കെതിരെയും ആ വിധി പുന:പരിശോധ്‌ന ഹരജി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചക്കെതിരെയും വിവിധ ദളിത് സംഘടനകള്‍ 2.4.2018 ന് നടത്തിയ ഭാരത് ബന്ദില്‍ ഡജ രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇത്രയും പേര്‍ കൊല്ലപ്പെട്ടത് നമ്മളില്‍ എത്ര പേരറിഞ്ഞു? ഈ ഒരു ഹര്‍ത്താലുകൊണ്ട് അതറിയുകയെങ്കിലും ചെയ്താല്‍…
ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയാല്‍… അത് പാവപ്പെട്ട ഒരു സമൂഹം നടത്തുന്ന സമരങ്ങളോടുള്ള ഐക്യപ്പെടലാകും.

രാജ്യത്ത് 18 മിനിറ്റില്‍ ഒരു ദളിതന്‍ അക്രമത്തിനിരയാകുന്നു എന്നാണ് കണക്ക്. അത്ര ഭീകരമാണ് അവസ്ഥ. ഭീം റാവു അംബേദ്കര്‍ എന്ന ദളിത് വിമോചകന്‍ നേതൃത്വം നല്‍കിയുണ്ടാക്കിയ ഭരണഘടനക്കും, നിയമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ അതിക്രമങ്ങളുടെ, ചൂഷണങ്ങളുടെ തോത് ക്രമാധീതമായി വര്‍ധിക്കും. അതിനനുവധിച്ചുകൂട. മുസ്ലിംകളും ദളിതരുമാണ് ഈ രാജ്യത്ത് ഏറെ ഇരകളാക്കപ്പെടുന്നവര്‍. ദളിതന് നേരെയുള്ള ഏതൊരക്രമവും നാളെ മുസ്ലിമിനും നേരെയുളളതാണന്ന് തിരിച്ചറിയുക. അതിനാല്‍ തന്നെ ജനാധിപത്യമാര്‍ഗങ്ങളില്‍ പ്രതികരിക്കുക. നിയമപരമായി പോരാടുക.
9.4.18 ന് തിങ്കളാഴച നടക്കുന്ന ഹര്‍ത്താലിന് ാളെ ഐക്യദാര്‍ഡ്യം നേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നും നാളെയുമായി പ്രകടനങ്ങള്‍ നടത്തും.
ഐക്യപ്പെടുക!! ഒന്നിച്ചു നില്‍ക്കുക!!പോരാടുക!!

chandrika: