Video Stories
ദലിത് ഹര്‍ത്താലിനോട് ഐക്യപ്പെടണം: ടി.പി അഷ്റഫലി
ദലിത് സംഘടനകള്‍ സംയുക്തമായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന് ദേശീയ അദ്ധ്യക്ഷന്‍ ടി.പി അഷ്റഫലി.
ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989 ലെ പട്ടികജാതിവര്‍ഗ ( പീഡന നിരോധനം) നിയമം പരിപൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തികൊണ്ട് സുപ്രീം കോടതി 20.3.2018 ന് പുറപ്പെടിവിച്ച വിധിക്കെതിരെയും ആ വിധി പുന:പരിശോധ്ന ഹരജി നല്കുന്നതില് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചക്കെതിരെയും വിവിധ ദളിത് സംഘടനകള്‍ 2.4.2018 ന് നടത്തിയ ഭാരത് ബന്ദില്‍ ഡജ രാജസ്ഥാന്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇത്രയും പേര് കൊല്ലപ്പെട്ടത് നമ്മളില്‍ എത്ര പേരറിഞ്ഞു? ഈ ഒരു ഹര്‍ത്താലുകൊണ്ട് അതറിയുകയെങ്കിലും ചെയ്താല്‍..ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയാല്‍… അത് പാവപ്പെട്ട ഒരു സമൂഹം നടത്തുന്ന സമരങ്ങളോടുള്ള ഐക്യപ്പെടലാകും. അഷ്റഫലി ഫെയ്സ്ബുക്കില്‍ കുറിച്ച്.
ടി.പി അഷ്റഫലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ?
ആ ഹര്‍ത്താല്‍ വിജയിക്കുമോ??
ഏതോ ദളിതരോ മറ്റോ ആണ് പ്രഖ്യാപിച്ചത് അതൊന്നും വിജയിക്കില്ല!!!
സംയുക്ത ദളിത് സമിതി പ്രഖ്യാപിച്ച
9 .4.2018 ലെ ഹര്‍ത്താലിനോട് പൊതുവെയുള്ള
ഒരു സമീപനമാണിത്.രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ഒരാള്‍ക്ക് അക്രമമേറ്റോലോ കൊലപാതകത്തിനിരയായാലോ, വില വര്‍ധനവ്, തൊഴിലാളി ആവശ്യങ്ങള്‍ തുടങ്ങിയക്കെതിരെയുള്ള ഹര്‍ത്താല്‍ നമ്മുടെ ‘ദേശീയ ഉത്സവമായി’ കണ്ട് വിജയിപ്പിക്കാനായി രണ്ട് ദിവസം മുമ്പേ ഊട്ടി, മൈസൂര്‍, വയനാട് എന്നിവിടങ്ങളിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കൊന്നും ഈ ഹര്‍ത്താലിന് ടൂര്‍ പോകാന്‍ പ്ലാനില്ല.
പുഴയില്‍ ചാടാനും ബാര്‍ബിക്യു ചുടാനും ഒന്നും ആരും മുന്‍കൈ എടുക്കുന്നില്ല. കാരണം ദളിത് ഹര്‍ത്താലല്ലേ വിജയിക്കുമോ സംശയം ഇപ്പോഴും തീര്‍ന്നിട്ടില്ല.
പ്രിയപ്പെട്ടവരേ നമ്മളറിയണം എന്തിനാണീ ഹര്‍ത്താലെന്ന് ,ഐക്യപ്പെടണം ഈ ഹര്‍ത്താലിനോട്. വ്യാപാരികളും ബസ് ഓണേഴ്സും നിരാകരിക്കുകയല്ല സഹകരിക്കുകയാണ് വേണ്ടത്.
ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989 ലെ പട്ടികജാതിവര്‍ഗ ( പീഡന നിരോധനം) നിയമം പരിപൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തികൊണ്ട് സുപ്രീം കോടതി 20.3.2018 ന് പുറപ്പെടിവിച്ച വിധിക്കെതിരെയും ആ വിധി പുന:പരിശോധ്ന ഹരജി നല്കുന്നതില് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചക്കെതിരെയും വിവിധ ദളിത് സംഘടനകള്‍ 2.4.2018 ന് നടത്തിയ ഭാരത് ബന്ദില്‍ ഡജ രാജസ്ഥാന്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇത്രയും പേര് കൊല്ലപ്പെട്ടത് നമ്മളില്‍ എത്ര പേരറിഞ്ഞു? ഈ ഒരു ഹര്‍ത്താലുകൊണ്ട് അതറിയുകയെങ്കിലും ചെയ്താല്‍…
ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയാല്‍… അത് പാവപ്പെട്ട ഒരു സമൂഹം നടത്തുന്ന സമരങ്ങളോടുള്ള ഐക്യപ്പെടലാകും.
രാജ്യത്ത് 18 മിനിറ്റില്‍ ഒരു ദളിതന് അക്രമത്തിനിരയാകുന്നു എന്നാണ് കണക്ക്. അത്ര ഭീകരമാണ് അവസ്ഥ. ഭീം റാവു അംബേദ്കര്‍ എന്ന ദളിത് വിമോചകന് നേതൃത്വം നല്‍കിയുണ്ടാക്കിയ ഭരണഘടനക്കും, നിയമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ അതിക്രമങ്ങളുടെ, ചൂഷണങ്ങളുടെ തോത് ക്രമാധീതമായി വര്‍ധിക്കും. അതിനനുവധിച്ചുകൂട. മുസ്ലിംകളും ദളിതരുമാണ് ഈ രാജ്യത്ത് ഏറെ ഇരകളാക്കപ്പെടുന്നവര്‍. ദളിതന് നേരെയുള്ള ഏതൊരക്രമവും നാളെ മുസ്ലിമിനും നേരെയുളളതാണന്ന് തിരിച്ചറിയുക. അതിനാല്‍ തന്നെ ജനാധിപത്യമാര്‍ഗങ്ങളില്‍ പ്രതികരിക്കുക. നിയമപരമായി പോരാടുക.
9.4.18 ന് തിങ്കളാഴച നടക്കുന്ന ഹര്‍ത്താലിന് ാളെ ഐക്യദാര്‍ഡ്യം നേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നും നാളെയുമായി പ്രകടനങ്ങള്‍ നടത്തും.
ഐക്യപ്പെടുക!! ഒന്നിച്ചു നില്ക്കുക!!പോരാടുക!!
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india14 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment18 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india16 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

