ഗുവാഹത്തി: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ‘നയി ദിശ നയാ രാസ്ത’ സ്കൂൾ പ്രവേശന ക്യാമ്പയിന്റെ ആസാം സംസ്ഥാന തല ഉൽഘാടനം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി നിർവഹിച്ചു. ജനുവരിയിലാണ് ആസാമിൽ അധ്യയന വർഷം ആരംഭിക്കുന്നത്.
ഗുവാഹത്തി ഹടിഗൗണിലെ ഹസ്‌റത് അഹ്‌മദ്‌ അലി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ആസാം സംസ്ഥാന എംഎസ്എഫ് പ്രസിഡന്റ് തൗസീഫ് ഹുസൈൻ റാസ അധ്യക്ഷത വഹിച്ചു.

ഉത്തരേന്ത്യയിലെ മുസ്ലിം വിദ്യാർത്ഥികളുടെ സ്കൂൾ എൻറോൾമെൻറ് വർദ്ധിപ്പിക്കുന്നതിനും സ്‌കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. വിവിധ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളാൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത കുട്ടികളെ സ്കൂൾ കിറ്റുകളും മറ്റു സഹായങ്ങളും നൽകി സ്കുളിൽ എത്തിക്കുന്ന പദ്ധതിയാണ് നയി ദിശ നയാ രാസ്ത.

രണ്ടു വർഷമായി രാജ്യ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പദ്ധതിക്ക് വൻ സ്വികാര്യതയാണ് ലഭിച്ചത്. ഖത്തർ കെ എം സി സി യുടെ സഹകരണത്തോടെ ജാർഖണ്ഡ്, ഡൽഹി,വെസ്റ്റ്‌ ബംഗാൾ, ഹരിയാന, ഉത്തർ പ്രദേശ്, പഞ്ചാബ്, തെലുങ്കാന, ഹരിയാന, ബീഹാർ, മഹാ രാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടന്നു വരികയാണ്.

എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷമീർ, ആസാം സോണൽ സെക്രട്ടറി സുഹൈൽ ഹുദവി കണ്ണീരി, സൗദി കെഎംസിസി സെക്രട്ടറിയേറ്റംഗം സി.കെ ശാക്കിർ, ഹുസൈൻ റാസ, അഡ്വ: ജുനൈദ് ഖാലിദ് എന്നിവർ പ്രസംഗിച്ചു.