Connect with us

kerala

മലപ്പുറം ജില്ലയില്‍ എം.എസ്.എഫ് വിജയിച്ച കോളേജുകള്‍

മലപ്പുറം ജില്ലയിലെ 76 കോളേജുകളില്‍ എം.എസ്.എഫ് തേരോട്ടം

Published

on

മലപ്പുറം ജില്ലയിലെ 76 കോളേജുകളില്‍ എം.എസ്.എഫ് തേരോട്ടം. എം.എസ്.എഫ് ഒറ്റക്കും മുന്നണിയുമായി വിജയിച്ച കോളേജുകള്‍:

താനൂര്‍ ഗവ കോളജ്, ജെംസ് കോളജ് രാമപുരം, ഐ.കെ.ടി.എം കോളജ് ചെറുകുളമ്പ്, നസ്റ കോളജ് തിരൂര്‍ക്കാട്, സെന്റ് മേരീസ് പുത്തനങ്ങാടി, മോണ്ടി മാനേജ്മെന്റ് കോളജ് പരിയാപുരം, അന്‍വാറുല്‍ ഇസ്ലാം കോളജ് തിരൂര്‍ക്കാട്, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, പി.എം.എസ്.ടി കോളജ് കൂണ്ടൂര്‍, കെ.എം.എം.ഒ അറബിക് കോളജ് തിരൂരങ്ങാടി, ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളജ്, ഇ.എം.ഇ.എ ബി.എഡ് കോളജ്, തവനൂര്‍ ഗവ. കോളജ്, മലബാര്‍ കോളജ് മാണൂര്‍, എം.ഇ.എസ് കോളജ് കുറ്റിപ്പുറം, ഐഡിയല്‍ കോളജ് കടകശ്ശേരി. എം.എസ്.ടി.എം കോളജ് പെരിന്തല്‍മണ്ണ, പി.ടി.എം ഗവ കോളജ് പെരിന്തല്‍മണ്ണ, ഐ.എസ്.എസ് കോളജ് പെരിന്തല്‍മണ്ണ, ഐ.എസ്.എസ് ബി.എഡ് കോളജ് പെരിന്തല്‍മണ്ണ, മജ്ലിസ് കോളജ് പുറമണ്ണൂര്‍, സഫ കോളജ് പൂക്കാട്ടിരി, എം.ഇ.എസ് കെവി.എം കോളജ് വളാഞ്ചേരി, ഗ്രേസ് വാലി കോളജ് മരവട്ടം, ഒ.ഇ.ടി അറബിക് കോളജ് പൂക്കാട്ടിരി, സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് കുറ്റിപ്പുറം, ഗവ. കോളജ് കൊണ്ടോട്ടി, ബ്ലോസം കോളജ് വലിപറമ്പ്, സാഫി കോളജ് വാഴയൂര്‍, ദാറുല്‍ ഉലൂം അറബിക് കോളജ് വാഴക്കാട്, മദീനത്തുല്‍ ഉലൂം അറബി കോളജ് പുളിക്കല്‍, ദാറുല്‍ഉലൂം ബി.എഡ് കോളജ് വാഴക്കാട്, അസ്സബാഹ് കോളജ് വളയംകുളം, എം.ഇ.എസ് കോളജ് പൊന്നാനി, അസ്സബാഹ് അറബിക് കോളജ് വളയംകുളം, എം.ഐ.ബി.എഡ് കോളജ് പൊന്നാനി, ധര്‍മ്മഗിരി കോളജ് ചേറൂര്‍, ഫാറൂഖ് കോളജ് കോട്ടക്കല്‍, മലബാര്‍ കോളജ് വേങ്ങര, പി.പി.ടി.എം കോളജ് ചേറൂര്‍, ഫാറൂഖ് ബി.എഡ് കോളജ് കോട്ടക്കല്‍, എം.ഇ.എസ് കോളജ് മമ്പാട്, സലഫിയ്യ കോളജ് വണ്ടൂര്‍, കെ.ടി.എം കോളജ് കരുവാരക്കുണ്ട്, യൂണിറ്റി വിമണ്‍സ് കോളജ് മഞ്ചേരി, ജാമിഅ ഇസ്ലാമിയ്യ തൃക്കലങ്ങോട്, എച്ച്.എം കോളജ് മഞ്ചേരി, അല്‍ശിഫ കോളജ് കീഴാറ്റൂര്‍, നോബ്ള്‍ വിമന്‍സ് കോളജ് മഞ്ചേരി, ശ്രീശാസ്താകോളജ് എടക്കാട്, ക്യൂടെക് ബി.എഡ് കോളജ് മഞ്ചേരി, ഗവ. കോളജ് മലപ്പുറം, ഗവ. വിമണ്‍സ് കോളജ് മലപ്പുറം, എം.ഐ.സി കോളജ് അത്താണിക്കല്‍, എം.സി.ടി ലോ കോളജ് മേല്‍മുറി, ഖിദ്മത്ത് കോളജ് തിരുനാവായ, പ്രിസ്റ്റന്‍വാലി കോളജ് പൂക്കൊളത്തൂര്‍, കെ.പി.പി.എം ബി.എഡ് കോളജ് ആനക്കയം, എം.സി.ടി ബി.എഡ് കോളജ് മേല്‍മുറി, ജെ.എം വിമണ്‍സ് കോളജ് തിരൂര്‍, സി.പി.എ കോളജ് പുത്തനത്താണി, അന്‍സാര്‍ കോളജ് വളവന്നൂര്‍, മര്‍ക്കസ് ആര്‍ട്സ് കോളജ് ആതവനാട്, മര്‍ക്കസ് ബി.എഡ് കോളജ്, സുല്ലമുസ്സലാം സയന്‍സ് കോളജ് അരീക്കോട്, അന്‍വാറുല്‍ ഇസ്ലാം അറബി കോളജ് കുനിയില്‍, സുല്ലമുസ്സലാം ബി.എഡ് കോളജ് അരീക്കോട്, സുല്ലമുസ്സലാം അറബി കോളജ്, എം.എ.ഒ കോളജ് കാവന്നൂര്‍, കെ.എം ബി.എഡ് കോളജ് വാലില്ലാപ്പുഴ, ജാമിഅ ബി.എഡ് കോളജ് കാവനൂര്‍, ജാമിഅ ആര്‍ട്സ് കോളജ് കാവനൂര്‍, ഗവ. കോളജ് നിലമ്പൂര്‍, ഫാത്തിമ കോളജ് മൂത്തേടം

kerala

മുക്കുപണ്ടം പണയം വെച്ച് വ്യാജവായ്പ കേസ്: നാല് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.

Published

on

മംഗളൂരു: മുക്കുപണ്ടങ്ങള്‍ പണയം വെച്ച് വ്യാജരേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്ത കേസില്‍ നാലുപേരെ ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ആമ്പല്‍പടി കാപ്പേട്ട് പുനീത് ആനന്ദ് കൊടിയന്‍(51), തെങ്കാനിടിയൂര്‍ ലക്ഷ്മിനഗര്‍ സുദീപ്(41), കടപ്പടി ഏനാഗുഡെ രഞ്ജന്‍ കുമാര്‍(39), പെര്‍ഡൂര്‍ അലങ്കാര്‍ എച്ച് സര്‍വജീത്(47) എന്നിവരാണ് അറസ്റ്റിലായത്. ബ്രഫ്മവര്‍, ഹിരിയഡ്ക, ഉടുപ്പി പട്ടണം തുടങ്ങിയ ഇടങ്ങളിലായി പ്രതികള്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാടക ബാങ്ക് കട്ടേങ്കാരി ശാഖാ മാനേജര്‍ നല്‍കിയ പരാതിയില്‍ ഷിര്‍വ പൊലീസ് നാല് കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ക്കള സബ്ഡിവിഷന്‍ എ.എസ്.പി ഡോ.ഹര്‍ഷ പ്രിയവന്ദ, കാപ്പു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസ്മത് അലി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Continue Reading

Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

Continue Reading

india

ചെങ്കോട്ട സ്‌ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്

Published

on

കോഴിക്കോട്: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, ksrtc ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങി ജനങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും മറ്റ് ജനങ്ങൾ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. പാലക്കാട്ട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും കെ – 9 സ്ക്വാഡും പരിശോധന നടത്തി.

അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏരിയേഷൻ സെക്യൂരിറ്റി ഡിജിയാണ് നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സുരക്ഷ വർധിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സ്ക്രീനിങ് നടപടികൾ ശക്തമാക്കി. സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം.

Continue Reading

Trending