Connect with us

News

ദീത്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ കനത്ത നാശം, 56 മരണം, 21 പേരെ കാണാതായി

വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.

Published

on

ദീത്വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശം. പ്രദേശത്തെ ശക്തമായ മഴയും മണ്ണെിടിച്ചിലും മൂലം 56 പേര്‍ മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ നിരവധി വീടുകള്‍ നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.

ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ശ്രീലങ്കയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. പലയിടങ്ങളിലും നെറ്റ്‌വര്‍ക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റി?നെ തുടര്‍ന്ന് തമിഴ്‌നാട് -ആന്ധ്ര തീരമേഖലയില്‍ അതി തീവ്രമഴ മുന്നില്‍ കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.

അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചുഴലിക്കാറ്റ് തമിഴ്‌നാട്,പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സാഹചര്യം വിലയിരുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.

Continue Reading

india

അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്‍; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍

മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്‍പന നടത്തുകയും ചെയ്തു. മറുവില്‍പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

Continue Reading

film

56-ാം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപനം; സുവര്‍ണ മയൂരത്തിന് സര്‍ക്കീട്ട്‌ ഉള്‍പ്പെടെ 15 സിനിമകള്‍

മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും.

Published

on

പനജി : 56-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. നവംബര്‍ 20 മുതല്‍ നടന്ന മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഏറ്റുമുട്ടുന്നത്. ആസിഫ് അലി നായകനായി തമര്‍ കെ.വി സംവിധാനം ചെയ്ത സര്‍ക്കീട്ട്‌, രാജ്കുമാര്‍ പെരിയസാമിയുടെ അമരന്‍, സന്തോഷ് ധവക്കിന്റെ ഗോന്ധല്‍ എന്നിവയാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് മത്സരരംഗത്തെത്തിയ ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സരവിഭാഗത്തിന് സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ജൂറി ചെയര്‍മാന്‍. ശ്യാമപ്രദാസ് മുവര്‍ജി ഓഡിറ്റോറിയത്തിലാണ് വൈകിട്ട് നാല് മണിക്ക് സമാപനചടങ്ങുകള്‍ ആരംഭിക്കുക. കേന്ദ്ര വാര്‍ത്താ വിനിയോഗപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. രജനികാന്തിന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് പ്രത്യേക ആദരവും ലഭിക്കും. ആമിര്‍ ഖാനും ചടങ്ങില്‍ സാന്നിധ്യം അറിയിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും. മികച്ച സംവിധായകന്‍, നടന്‍, നടി, നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് എ.ആര്‍.എം. എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ മികച്ച നവാഗത സംവിധായകിനുള്ള പുരസ്‌കാരത്തിന് മത്സരിക്കുകയാണ്. മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് നേടിയത്. ഈ വര്‍ഷത്തെ സമാപനചിത്രമായി തായ്‌ലന്‍ഡില്‍ നിന്നുള്ള എ യൂള്‍ ഗോസ്റ്റ് പ്രദര്‍ശിപ്പിക്കും. രാച്ചപും ബൂംബുന്‍ചാച്ചോകാണ് ചിത്രം സംവിധാനം ചെയ്തത്. മേളയുടെ എട്ടാം ദിനത്തില്‍ നടന്ന ‘ ഫയര്‍ ‘ പരിപാടിയില്‍ ചലച്ചിത്രനിരൂപകന്‍ ഭരദ്വാജ രംഗനൊപ്പമാണ് ആമിര്‍ ഖാന്‍ സംസാരിച്ചത്. ഇന്നലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സ്പാനിഷ് ചിത്രം എ പോയറ്റ് ഉം മലയാളചിത്രം സര്‍ക്കിറ്റ് ഉം പ്രദര്‍ശനത്തിനെത്തി.

Continue Reading

Trending