Connect with us

india

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ട്; അവധേഷ് പ്രസാദ്

ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ടെന്ന് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.

ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആറ് വയസുകാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്

മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം.

Published

on

ആറ് വയസുകാരിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം. പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടി ഉതിര്‍ത്തത്. വെടിവെപ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു.

ഗോഹര്‍ഗഞ്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സല്‍മാനായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവില്‍ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാലിലെ ഒരു ചായക്കടയില്‍ വെച്ചാണ് ഗാന്ധിനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോഹര്‍ഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗര്‍ ഗ്രാമത്തിന് സമീപം വാഹനം പഞ്ചര്‍ ആയി. ഈ സമയം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു.

Continue Reading

india

ഡല്‍ഹി വായുമലിനീകരണം; സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം

തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യഗേറ്റില്‍ വായുമലിനീകരണത്തിനെതിരെ സമരം ചെയ്ത മലയാളി വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം സമരത്തിനായി എത്തിയപ്പോളായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ഇ.ആര്‍. അക്ഷയിനെ നിലത്ത് തള്ളിയിട്ട് മുഖം റോഡില്‍ അമര്‍ത്തി പൊലീസുകാരന്‍ നെഞ്ചില്‍ മുട്ടുകുത്തിയിരുന്നതും മറ്റൊരു പൊലീസുകാരന്‍ കൈ മുകളിലേക്ക് വലിച്ചുപിടിച്ചതും. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.

മൗലികാവകാശമായ ശുദ്ധവായുവിനുവേണ്ടി നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ഭാഗമായ ഡല്‍ഹി കോഓഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനാണ് ഡല്‍ഹി സര്‍വകലാശാല മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അക്ഷയ് ഞായറാഴ്ച ഇന്ത്യഗേറ്റിലെത്തിയത്. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു, മാവോവാദി മുദ്രാവാക്യം വിളിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് പൊലീസ് അക്ഷയ് അടക്കം 23 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.

അക്ഷയ് ഒരു മാവോവാദി ഗ്രൂപ്പിലും അംഗമല്ലെന്നും രാഷ്ട്രീയ ബോധമുള്ള വിദ്യാര്‍ഥി മാത്രമാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ച കോടതി വിദ്യാര്‍ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Continue Reading

india

‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്‌വിയും

സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഒഴിവാക്കല്‍ വ്യവസ്ഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷവും നിലവിലുണ്ട്,’ സിബല്‍ പറഞ്ഞു.

Published

on

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) അഭ്യാസത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി (ബിഎല്‍ഒ) വിന്യസിച്ച്, വോട്ടര്‍മാരുടെ പൗരത്വം നിര്‍ണയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസി) ‘അപകടകരവും യുക്തിരഹിതവുമായ’ നീക്കം വ്യാഴാഴ്ച (നവംബര്‍ 27, 2025) സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. തീവ്രമായ പുനരവലോകനങ്ങള്‍ ഒരു നിയോജകമണ്ഡലത്തിലോ ഒരു ചെറിയ ഗ്രൂപ്പിലോ മാത്രമായി പരിമിതപ്പെടുത്തണം, രാജ്യത്തുടനീളം സംസ്ഥാനങ്ങള്‍ക്കപ്പുറം കൂട്ടമായി നടത്തരുത് എന്ന നിയമം പശ്ചാത്തലത്തിലേക്ക് മാറ്റുന്നതിനിടയില്‍, കഴിഞ്ഞ മാസങ്ങള്‍ എസ്‌ഐആര്‍ ഹിയറിംഗുകള്‍ ‘രോഗശാന്തി സ്പര്‍ശം’ നല്‍കിക്കൊണ്ട് കോടതി ചെലവഴിച്ചുവെന്ന് സിംഗ്വി പറഞ്ഞു.

1950-ലെ ജനപ്രാതിനിധ്യ നിയമം (ROPA) പ്രകാരം ഒരാള്‍ക്ക് 18 വയസ്സ് പ്രായമുണ്ടെന്നും ഒരു നിയോജക മണ്ഡലത്തില്‍ സാധാരണ താമസക്കാരനായിരിക്കണമെന്നും വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് സിബല്‍ സമര്‍പ്പിച്ചു. ഈ രണ്ട് വിശദാംശങ്ങളും പരിശോധിക്കാന്‍ ആധാര്‍ നന്നായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു. ‘ഒരാള്‍ ഇന്ത്യന്‍ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ഒരാള്‍ക്ക് മാനസികാവസ്ഥയില്ലാത്തവനാണോ എന്ന് തീരുമാനിക്കുന്നത് യോഗ്യതയുള്ള കോടതിയാണ്. അഴിമതി നിരോധന നിയമം, ജനപ്രാതിനിധ്യ നിയമം തുടങ്ങിയ നിയമങ്ങള്‍ ഒരു വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ നിന്ന് അയോഗ്യനാക്കുന്നതിന് നിയമപരമായ അടിസ്ഥാനം ഉണ്ടാക്കും. നിങ്ങള്‍ക്ക് ഇതെല്ലാം BLO യോട് ചോദിക്കാന്‍ കഴിയില്ല,’ സിബല്‍ പറഞ്ഞു.

വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) മാറ്റിസ്ഥാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘എണമറേഷന്‍ ഫോമുകള്‍ അവതരിപ്പിക്കുകയും പൗരത്വം തെളിയിക്കുന്നതിനുള്ള ഭാരം മാറ്റുകയും ചെയ്യുക… ഇത് ഒരു വിദേശിയുടെ മേല്‍ ചുമത്തുന്ന തെളിവുകളുടെ ഭാരം പോലെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഒഴിവാക്കല്‍ വ്യവസ്ഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷവും നിലവിലുണ്ട്,’ സിബല്‍ പറഞ്ഞു.

Continue Reading

Trending