News
അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷത്തെ തടവ്
ഓരോ തട്ടിപ്പുകേസിലും ഏഴ് വര്‍ഷം വീതമാണ് ശിക്ഷ.
ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് അഴിമതിക്കേസുകളില്‍ 21 വര്‍ഷത്തെ തടവുശിക്ഷ ധാക്കയിലെ പ്രത്യേക കോടതി വിധിച്ചു. ഓരോ തട്ടിപ്പുകേസിലും ഏഴ് വര്‍ഷം വീതമാണ് ശിക്ഷ. ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന് തന്നെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ധാക്കയിലെ പുര്‍ബച്ചല്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി ബന്ധുക്കള്‍ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി വിരുദ്ധ കമ്മിഷന് (എസിസി) കഴിഞ്ഞ ജനുവരിയില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ 1 ന് പ്രസിദ്ധീകരിക്കുംഹസീനയുടെ മകന് സജീബ് വാസദ് ജോയിക്ക് അഞ്ച് വര്‍ഷം തടവും 100,000 ബംഗ്ലാദേശി ടാക്ക് പിഴയും കോടതി വിധിച്ചിട്ടുണ്ട്. മകള്‍ സൈമ വാസദ് പുട്ടുലിനും അഞ്ച് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. 2024 ജൂലൈയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് മനുഷ്യവിരുദ്ധ കുറ്റകൃത്യങ്ങളിലെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഹസീനയ്ക്ക് മുമ്പ് തന്നെ വധശിക്ഷയും വിധിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട ഹസീന ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുകയാണ്.
kerala
‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്
സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.
കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന് പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
kerala
ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ
നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
News
ജയിലില്‍ ഇംറാന്‍ ഖാന് സുരക്ഷിതനെന്ന് സ്ഥിരീകരണം; സഹോദരിമാര്‍ക്ക് സന്ദര്‍ശനാനുമതി
പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്‍ അധികൃതര്‍.
ഇസ്ലാമാബാദ്: പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്‍ അധികൃതര്‍. ഇംറാന്‍ ഖാന് പൂര്‍ണ ആരോഗ്യവാനാണെന്നും, ബുധനാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്തകള്‍ അസത്യവുമാണെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യമായ എല്ലാ മെഡിക്കല്‍ പരിചരണങ്ങളും ഇംറാന്‍ ഖാനെ ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മരണവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ജയില്‍ കവാടത്തിന് പുറത്തു പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇംറാനും കാണാനുള്ള ആവശ്യവുമായി എത്തിയ സഹോദരിമാരായ നൗറീന് നിയാസി, അലീമ ഖാന്, ഡോ. ഉസ്മ ഖാന് എന്നിവര്‍ക്ക് അവസരം നല്കാന് ജയില്‍ അധികൃതര്‍ തീരുമാനിച്ചു. അനുമതി ലഭിച്ചതോടെ അവര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഇംറാനെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പി.ടി.ഐ നേതാക്കളും കുടുംബാംഗങ്ങളും അടിയന്തര സന്ദര്‍ശനം അനുവദിക്കണമെന്നും, ഇംറാന്‍ ഖാന്റെ ആരോഗ്യസ്ഥിതി, സുരക്ഷ, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെതിരായ അന്വേഷണം ആവശ്യപ്പെട്ടും പി.ടി.ഐ മുന്നോട്ട് വന്നു. അഭ്യൂഹങ്ങള്‍ക്കൊപ്പം അദിയാല ജയിലിന് മുന്നില്‍ വലിയ ജനക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ വനിതാ പ്രകടനക്കാരെ പൊലീസ് മര്‍ദിച്ചുവെന്നാരോപണമുയര്‍ന്നിരുന്നു. മൂന്ന് വര്‍ഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൊതുജനങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതിനെ നൗറീന് നിയാസി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സംഭവങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ നിയമനിര്‍വഹണ ഏജന്‍സികളുടെ അടിസ്ഥാന പദവികള്‍ക്കു വിരോധമാണെന്നായിരുന്നു അവരുടെ പ്രതികരണം. 2023ആഗസ്റ്റിലാണ് ഇംറാന്‍ ഖാനെ അദിയാല ജയിലില്‍ തടവിലാക്കിയത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ടി.ഐ അനുയായികള്‍ തുടര്‍ച്ചയായി പ്രതിഷേധം തുടരുകയാണ്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News19 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala20 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

