Connect with us

Sports

പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആഴ്സനല്‍ മുന്നില്‍; ചെല്‍സി പിന്നാലെ, കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ മുന്നിലെ ഇരുസ്ഥാനങ്ങള്‍ ഇപ്പോള്‍ ആഴ്സനലിന്റെയും ചെല്‍സിയുടെയും കൈവശമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.

എന്നാല്‍ പോയിന്റ് നിലയില്‍ ചെല്‍സിയേക്കാള്‍ ഏറെ മുന്നിലാണ് ആഴ്സനല്‍. ആറു പോയിന്റിന്റെ ലീഡോടെ മുന്നില്‍ നില്‍ക്കുന്ന ഗണ്ണേഴ്‌സ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഈ മേല്‍ക്കോയ്മ നിലനിര്‍ത്തുമോ എന്നത് വലിയ ചര്‍ച്ചയാണ്.

അതേസമയം, കഴിഞ്ഞ ആഴ്ച ആഴ്സനല്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. 23-ന് ടോട്ടന്‍ഹാമിനെ 41 നും, തുടര്‍ന്ന് വെറും നാല് ദിവസംക്കുള്ളില്‍ 27-ന് ബയേണ്‍ മ്യൂണിക്കിനെ 31 നും പരാജയപ്പെടുത്തിയതോടെ അവര്‍ മികച്ച ഫോമിലാണ്.

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ആഴ്സനലും ചെല്‍സിയും തമ്മിലുള്ള അടുത്ത മത്സരം ലീഗ് ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ളതായാണ് കായികലോകത്തിന്റെ വിലയിരുത്തല്‍.

Sports

സഞ്ജുവിനും കേരളത്തിനും നിരാശ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനോട് 32 റണ്‍സ് തോല്‍വി

25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍.

Published

on

ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്റെ നിരാശാജനക തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. സല്‍മാന്‍ നിസാര്‍ (18), അഖില്‍ സ്‌കറിയ (15), അങ്കിത് ശര്‍മ്മ (15) എന്നിവര്‍ ചെറിയ സംഭാവന നല്‍കി. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും നേടി. മുന്‍പ് ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 149/8 എന്ന നിലയില്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. നവ്നീത് (35), രവി സിംഗ് (25), ശിവം ചൗധരി (24) എന്നിവരാണ് റണ്‍സിന് അടിസ്ഥാനം പാകിയത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷറഫുദ്ധീനും അഖില്‍ സ്‌കറിയയും രണ്ട്് വീതം വിക്കറ്റ് നേടി. ഒഡീഷയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ തോല്‍വി തിരിച്ചടിയായി.

 

Continue Reading

Sports

ഫിഫ അണ്ടര്‍-17 ലോകകിരീടം പോര്‍ച്ചുഗലിന്

പരിശീലകന്‍ ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്.

Published

on

ഫിഫ അണ്ടര്‍-17 ലോകകപ്പ് കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കി. ബെന്‍ഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാള്‍ ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയകഥയെഴുതിയത്. പരിശീലകന്‍ ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു ശേഷം ലോകകപ്പും സ്വന്തമാക്കിയത് അതിന്റെ തുടര്‍ച്ചയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്ട്രിയ ഉപവിജയികളായി തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍, ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം നേടി. ഈ ലോകകപ്പ് 48 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ആദ്യ എഡിഷന്‍ ആയിരുന്നു.

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും ആദ്യമായാണ് എത്തുന്നത്. സെമിഫൈനലില്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയെത്തിയ പോര്‍ച്ചുഗല്‍, ഫൈനലിലും കൃത്യമായ പാസിങ്ങുകളിലൂടെ കളിയുടെ നിയന്ത്രണം കൈവശം വെച്ചു. 32ാം മിനിറ്റില്‍ വിങ്ങര്‍ ദുവാര്‍ട്ടെ കുന്‍ഹ നല്‍കിയ പാസ് സ്വീകരിച്ച കബ്രാള്‍ ഓഫ്സൈഡ് കെണി മറികടന്ന് പന്ത് വലയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട്, ജപ്പാന്‍, ഇറ്റലി എന്നീ ശക്തരെ തോല്പിച്ച് ഫൈനലിലെത്തിയ ഓസ്ട്രിയ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടര്‍ന്നുവെങ്കിലും, പോര്‍ച്ചുഗലിന്റെ പ്രതിരോധം അതിവിശ്വാസ്യതയോടെ എല്ലാതും ചെറുത്തു. മുഴുവന്‍ മത്സരവും ഓസ്ട്രിയന്‍ പ്രതിരോധത്തിന് നിരന്തര സമ്മര്‍ദ്ദമുണ്ടാക്കിയ മാറ്റിയസ് മൈഡ്, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി. ‘ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരം, പോര്‍ച്ചുഗീസ് യൂത്ത് സിസ്റ്റത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണ്,’ എന്ന് പരിശീലകന്‍ മാസെയ്സ് പ്രതികരിച്ചു. 1991ല്‍ സ്വന്തം മണ്ണില്‍ നേടിയ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിനുശേഷം പോര്‍ച്ചുഗല്‍ ഉയര്‍ത്തുന്ന ആദ്യ ഫിഫ കിരീടമാണിത്. മുന്‍പ് നടന്ന മൂന്നാംസ്ഥാനം നിര്‍ണയ മത്സരത്തില്‍, ഗോള്‍രഹിത സമനിലയ്ക്ക് പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 42ന് പരാജയപ്പെടുത്തി ഇറ്റലി വെങ്കലം നേടി.

 

Continue Reading

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Trending