X

താമരശ്ശേരി ചുരത്തില്‍ 15 മുതല്‍ ഗതാഗത നിയന്ത്രണം 

താമരശ്ശേരി :ചുരം നവീകരണത്തിന്റെ ഭാഗമായി ടാറിംഗ്, സംരക്ഷണഭിത്തി നിര്‍മാണം എന്നിവക്കായി വയനാട് ചുരത്തില്‍ അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ഈ മാസം 15 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കലക്ടര്‍ സാംബശിവറാവിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം,
ചുരത്തിലെ 8,9 വളുവകളിലെ സംരക്ഷണഭിത്തിയാണ് പുനര്‍നിര്‍മിക്കുന്നത്. ഒപ്പം 12 കിലോമീറ്റര്‍ ടാറിംഗും സംരക്ഷണ ഭിത്തി നിര്‍മാണ സമയത്തും ടാറിംഗ് സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും. വലിയ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കും. 15 ടണില്‍ കൂടുതലുള്ള എല്ലാതരം ചരക്ക് വാഹനങ്ങളും സ്‌കാനിയ ബസുകളും ലക്കിടിമുതല്‍ അടിവാരം വരെ നിരോധി ക്കാനും യോഗം തീരുമാനിച്ചു.
വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂര്‍,നാടുകാണി ചുരം വഴി കടന്നു പോവണം.

 

web desk 3: