X

വന്‍ അപകടം; പൊന്നാനിയില്‍ തോണി മറിഞ്ഞ് ആറ് മരണം

മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണി പുഴയില്‍ തോണി മറിഞ്ഞ് ആറ് പേര്‍ മരിച്ചു. സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ എഴ് പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.

ഇരുപത് വയസില്‍ താഴെയുള്ളവരാണ് അപകടത്തില്‍ മരിച്ചവര്‍. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അവധി ആഘോഷത്തിനായി ഒത്ത് ചേര്‍ന്ന ഒരേ തറവാട്ടിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസീന, വൈഷ്ണവ്, ജെനീഷ, അഭിലാഷ്, മിന്നു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാളെ രക്ഷപെടുത്തി. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നു.

കടുക്കുഴി എന്ന സ്ഥലത്തുണ്ടായ ജലപ്രവാഹം കാണാന്‍ പോയ വിനോദയാത്രയാണ് ആറ് ജീവന്‍ എടുത്തത്. വാടകയ്‌ക്കെടുത്ത വള്ളമാണ് അപകടത്തില്‍ പെട്ടത്. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണ നിരക്ക് കൂട്ടിയത്. മാപ്പാടിക്കല്‍ എന്ന കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറുവള്ളമാണ് അപകടത്തില്‍ പെട്ടത്.

വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ തോണിയില്‍ പോയത്. കോള്‍ പാടങ്ങളുള്ള മേഖലയിലാണ് അപകടം ഉണ്ടായത്. അപകടവിവരം അറിയാന്‍ വൈകിയതും സംഭവ സ്ഥലത്തേയ്ക്ക് എത്തിച്ചേരാന്‍ വൈകിയതും മരണ സംഖ്യ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

chandrika: