X

ബ്രേക്ക് ചവിട്ടി; ട്രെയ്‌ലര്‍ ലോറിയുടെ കാബിന്‍ പൊളിച്ചു കമ്പി തുളഞ്ഞുകയറി, 4 പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കമ്പികയറ്റിവന്ന ട്രെയ്‌ലര്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ക്ക് പരിക്ക്. കമ്പി കയറ്റിവന്ന ലോറി ബ്രേക്ക് ചവിട്ടിയപ്പോള്‍ കമ്പി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ദേശീയപാത 66ല്‍ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് സംഭവം.

മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വേണ്ടി ട്രെയ്‌ലര്‍ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു, ഈ സമയം കമ്പികള്‍ എല്ലാം ശക്തിയോടെ വന്നിടിച്ചതിനെ തുടര്‍ന്ന് കാബിന്‍ ഭാഗം ചളുങ്ങുകയും കുറച്ച് കമ്പികള്‍ തുളച്ച് മറുവശത്ത് എത്തുകയും ചെയ്തു. ഞെരുങ്ങിപോയ നാലുപേരില്‍ ചിലരുടെ ശരീരത്തില്‍ കമ്പി കുത്തിക്കയറി. നാട്ടുകാരും പൊലീസും ചേര്‍ന്ന് കാബിന്‍ പൊളിച്ച് പുറത്തെടുത്ത ഇവരെ ചേരാനെല്ലൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരാളുടെ തലയുടെ ഭാഗത്താണ് കമ്പി തുളച്ചു കയറിയത്.

webdesk14: