X
    Categories: indiaNews

ട്രെയിനില്‍ കയറി രാത്രി ഫോണ്‍ ചാര്‍ജ് ചെയ്യാമെന്ന് കരുതേണ്ട; കര്‍ശന വിലക്കുമായി റെയില്‍വേ

കൊച്ചി: ട്രെയിനുകളിലെ എസി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്നാണ് നിര്‍ദേശം. തീപ്പിടിത്തസാധ്യതയുള്ളതിനാല്‍ നടപടി.

രാത്രികളില്‍ ചാര്‍ജിങ്ങിന് വിലക്കേര്‍പ്പെടുത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരവധി ട്രെയിനുകളില്‍ ചാര്‍ജിങ് പോയിന്റുകള്‍ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്. വീഴ്ചവരുത്തുന്ന എ.സി. മെക്കാനിക് അടക്കമുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റെയില്‍വേ താക്കീത് നല്‍കിയിട്ടുണ്ട്. മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യം സര്‍ക്കുലര്‍ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

രാത്രി ചാര്‍ജ് ചെയ്യാനിടുന്ന മൊബൈലും ലാപ്‌ടോപ്പും മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയില്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. ചാര്‍ജിങ് പോയിന്റുകള്‍ രാത്രി ഓഫാക്കിയിടുന്നതോടെ ഇതിനും പരിഹാരമാകും.

web desk 3: