X

തരൂര്‍ വിഷയത്തില്‍ എന്നെ വില്ലനാക്കാന്‍ നോക്കി: വി.ഡി. സതീശന്‍

ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണെന്നും തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു.തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തരൂരിനെ താന്‍ ഗൗനിച്ചില്ലെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തു.ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് താന്‍ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയില്‍ കണ്ടപ്പോ ആദ്യം കണ്ട രീതിയില്‍ സംസാരിക്കണമെങ്കില്‍ താന്‍ അഭിനയിക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

 

web desk 3: