X

ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം. 108 മുനിസിപ്പാലിറ്റികളില്‍ 102 എണ്ണവും വിജയിച്ചാണ് തൃണമൂലിന്റെ മുന്നേറ്റം. 70 ശതമാനത്തിലധികം വോട്ടും തൃണമൂല്‍ നേടി.

പ്രതിപക്ഷ നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുവേന്ദു അധികാരിയുടെ തട്ടകം തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കാന്തി മുനിസിപ്പാലിറ്റിയായിരുന്നു അത്. തൃണമൂല്‍ വിജയിച്ച 102 മുനിസിപ്പാലിറ്റികളില്‍ 31ലും എതിരാളികളില്ല. ഒമ്പത് ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.

web desk 3: