X
    Categories: MoreViews

മുത്തലാഖ് ഭരണഘടനാ വിരുദ്ധം: അലഹബാദ് ഹൈക്കോടതി

അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈകോടതി. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണിത്. വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്ക് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഭരണഘടനക്ക് വിധേയമായി മാത്രമേ ഈ വ്യക്തി നിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും കോടതി പറഞ്ഞു.

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസില്‍ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന് വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

chandrika: