X
    Categories: indiaNews

വമ്പൻ തോൽവി ; ത്രിപുരയിൽ സിപിഎമ്മിന് കെട്ടിവച്ച കാശ് പോയി

കേരളത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് അടിപതറഞ്ഞ സിപിഎമ്മിന് ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ വമ്പൻ തോൽവി.ബോക്‌സാനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയോട് 29,965 വോട്ടിന്റെ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്.സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോലും നഷ്‌ടമായി.സിപിഎം എംഎൽ‌എയായ സംസുൽ ഹഖിന്റെ നിര്യാണത്തിനെ തുടർന്നാണ് ബോക്‌സാനഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.2003 മുതൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎം ജയിച്ചുവന്ന മണ്ഡലമാണ് ബിജെപി പിടിച്ചെടുത്തത്.ധൻപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.ഇരുസീറ്റുകളിലും കോൺഗ്രസും തിപ്ര മോത്ത പാർട്ടിയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

webdesk15: