X
    Categories: MoreViews

കുടിയേറ്റ വിരുദ്ധ നയത്തെ എതിര്‍ക്കുന്നവര്‍ക്ക് ട്രംപിന്റെ പ്രതികാര നടപടി

ന്യൂയോര്‍ക്ക്: കുടിയേറ്റ വിരുദ്ധ നയത്തെ പിന്തുണക്കാത്തവര്‍ക്ക് നേരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര നടപടി തുടരുന്നു. കസ്റ്റംസ് ഇമിഗ്രേഷന്‍ മേധാവിയേയും അറ്റോണി ജനറല്‍ സാലി യാറ്റ്‌സിനെയും ട്രംപ് പുറത്താക്കി. ആദ്യം അറ്റോണി ജനറലിനെയാണ് പുറത്താക്കിയത്. പിന്നാലെയാണ് കസ്റ്റംസ്, ഇമിഗ്രേഷന്‍ വകുപ്പ് മേധാവികളെയും പുറത്താക്കിയത്.

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ നയത്തെ സാലി യേറ്റ്‌സ് പരസ്യമായി വിമര്‍ശിച്ചിരുന്നു. പകരം വിര്‍ജിനിയ അറ്റോണി ജനറല്‍ ഡാന ബൊനെറ്റിനെ അറ്റോണി ജനറലായി നിയമിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ബില്ലിനെ പിന്തുണക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ഡാന ബോയറ്റ്‌സ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

അഭയാര്‍ത്ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് 120 ദിവസത്തേക്ക് വിലക്കിയ അദ്ദേഹം ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധമാണ് ട്രംപിന്റെ വിവാദ തീരുമാനം കൊണ്ടെത്തിച്ചത്.

chandrika: