X
    Categories: MoreViews

‘ട്രംപിന്റെ കള്ളത്തരങ്ങള്‍’ സ്‌പെഷ്യല്‍ പതിപ്പുമായി ന്യുയോര്‍ക്ക് ടൈംസ്

 
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള അഞ്ച് മാസത്തെ കള്ളത്തരങ്ങള്‍ എന്ന സ്‌പെഷ്യല്‍ പതിപ്പിറക്കി ന്യുയോര്‍ക്ക് ടൈംസ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ്‌സ് ലൈസ് എന്ന തലകെട്ടോടെ ഒരു മുഴുവന്‍ പേജ് തന്നെ ന്യുയോര്‍ക്ക് ടൈംസ് കഴിഞ്ഞയാഴ്ച മാറ്റി വച്ചു.
ഇറാഖ് യുദ്ധത്തില്‍ തുടങ്ങുന്നതാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ സംഖ്യത്തിലെ നിലപാടുകളും പ്രത്യേക പതിപ്പില്‍ പെടുത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ നടപ്പാക്കിയ യാത്രാ നിരോധനം, 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ന്യുയോര്‍ക്ക് ടൈംസ് രംഗത്തെത്തിയിരിക്കുന്നത്. പല അമേരിക്കക്കാരും ട്രംപിന്റെ കള്ളം കേട്ട് ശീലിച്ചു കഴിഞ്ഞു. പക്ഷേ അത് പതിവായി വരുന്നത് രാജ്യത്തിന് അനുവദിക്കാന്‍ കഴിയാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ന്യുയോര്‍ക്ക് ടൈംസ് തങ്ങളുടെ പേജ് തുടങ്ങുന്നത്.

chandrika: