X
    Categories: indiaNews

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റര്‍

ഡല്‍ഹി: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്ലൂടിക്ക് പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.

ശനിയാഴ്ചയാണ് വെങ്കയ്യ നായിഡുന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എന്നാല്‍, വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ടിക്ക് നിലനിര്‍ത്തിയിരുന്നു.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ് ട്വിറ്റര്‍ സാധാരണയായി ബ്ലൂടിക്ക് നല്‍കാറുള്ളത്. സെലിബ്രേറ്റികള്‍ കമ്പനികള്‍, എന്‍.ജി.ഒകള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കെല്ലാം ട്വിറ്റര്‍ ബ്ലുടിക്ക് നല്‍കാറുണ്ട്. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ് ഇത്തരമൊരു അടയാളം നല്‍കുന്നത്.

 

web desk 3: