X

ബംഗാളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തൂങ്ങി മരിച്ചു

 

പശ്ചിമ ബംഗാളിലെ പരുലിയയില്‍ 32 കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ദബാ ഗ്രാമത്തിലാണ് സംഭവം. ദുലാല്‍ കുമാര്‍ എന്നയാളാണ് മരണപ്പെട്ടത്. ഇദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകനാണ്.
ഇലക്ട്രിക് ടവറിന് മുകളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടു.

കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് ദുലാലിനെ കാണാതായത്. വീട്ടില്‍ നിന്നും ബൈക്കെടുത്തിറങ്ങിയതായിരുന്നു ദുലാല്‍. എന്നാല്‍ ഏറെ വൈകിയും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിവരികയായിരുന്നു. കാണാതായ ദിവസം രാത്രിയോടെ തന്നെ ദുലാലിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ദുലാിന്റെ ബന്ധു പറഞ്ഞു.

പുലര്‍ച്ചെ 5.45 ഓടെയാണ് ദുലാലിനെ ഇലക്ട്രിക് ടവറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചയാളായിരുന്നു ദുലാലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.

സംഭവമറിഞ്ഞ് എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മൃതദേഹം താഴെയിറക്കാന്‍ പോലീസിനെ അനുവദിച്ചില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ബല്‍രമപൂര്‍- ബഗ്മുന്ദി റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പശ്ചിമബംഗാളില്‍ ജംഗിള്‍രാജാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം 18കാരനായ ബി.ജെ.പി പ്രവര്‍ത്തകനെ പശ്ചിമബംഗാളില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു ബി.ജെ.പി യില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇയാളെ കൊല ചെയ്തതെന്ന് ടി.ഷര്‍ട്ടില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു.

18ാം വയസ്സുമുതല്‍ ബി.ജെ.പി രാഷ്ട്രീയം കളിച്ചതിനാണ് ഇത്. വോട്ട ചെയ്ത അന്ന് മുതല്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് മരിച്ചിരിക്കുന്നു. എന്നാണ് യുവാവിന്റെ ടി ഷര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത്.

ത്രിലോചന്‍ മഹതോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബംഗാളിലെ ബലരാംപൂരില്‍ പുലരിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്തിടെ ബംഗാളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ത്രിലോചന്‍ എന്ന് ബി.ജെ.പി പറയുന്നു. പുരുലിയ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ എന്ന് ബി.ജെ.പി പറയുന്നു. പുരുലിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ അവര്‍ ത്രിലോചനെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ‘ബി.ജെ.പി ജില്ലാ തലവന്‍ വിദ്യാസാഗര്‍ ചക്രവര്‍ത്തി പറഞ്ഞു.

chandrika: