X

യജമാനയെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി

 

വിര്‍ജീനിയ: അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സിനെയാണ് താന്‍ വളര്‍ത്തിയ നായ്ക്കള്‍ കൊല്ലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ സ്റ്റീഫന്‍സിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തിയാതായി പൊലീസ് വിര്‍ജീനിയ പൊലീസ് അറിയിച്ചത്

യുവതിക്കായി പൊലീസ് നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചത് ഒരു മൃതദേഹത്തിന് അടുത്ത് സ്റ്റീഫന്‍സിന്റെ നായ്ക്കള്‍ കാവല്‍ നില്‍്ക്കുന്ന സാഹചര്യത്തിലായിരുന്നു. ഏതെങ്കിലും മൃഗത്തിന്റെ ജഡമായിരിക്കും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടത്. നായ്ക്കളെ പൊലീസുകാര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ ഇവരുടെ വാരിയെല്ലിന്റെ ഭാഗം ഭക്ഷിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.മുഖത്തേയും കഴുത്തിലേയും മാംസം പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലായി യുവതി നിലത്ത് വീണപ്പോള്‍ നായ്ക്കള്‍ ഭക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരയുടെ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇത് കൊലപാതകം ആണെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് കൊലപാതകത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

വളരെ ചെറുപ്പത്തിലേ നായ്ക്കളെ വളര്‍ത്തുന്നയാളാണ് സ്റ്റീഫന്‍സ്്, അതുകൊണ്ട് തന്നെ നായ്ക്കളുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഇവരെ കൊലപ്പെടുത്താനുളള സാധ്യത ഇല്ലെന്നായിരുന്നു ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വാദം. 45 കിലോ ഗ്രാമോളം ഭാരമുളള ഇരുനായ്ക്കളേയും കൊലപ്പെടുത്തി ഇവയുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിട്ടുണ്ട്.

chandrika: