X

എറണാകുളത്ത് ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

എറണാകുളം ചേരാനല്ലൂരില്‍ ലോറി ഇരുചക്ര വാഹനത്തില്‍ ഇടിച്ച് രണ്ട് മരണം. രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ച ചിറയം ലിസ ആന്റണി, പറവൂര്‍ സ്വദേശി നസീബ് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

അമിത വേഗത്തില്‍ വന്ന ലോറി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

webdesk13: