X
    Categories: indiaNews

രണ്ട് മലയാളി വിദ്യാർഥികൾ ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.

അപകടത്തെ തുടർന്ന് ഇരുവർക്കും ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ടാമത്തെയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.

 

webdesk14: