X

ജമ്മുവിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചു

ജമ്മുവിലെ ഷോപ്പിയാനില്‍ വെച്ച് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടിലില്‍ 2 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിന് പിന്നാലെ ഷോപ്പിയാനടുത്തുള്ള പ്രദേശത്ത് ഇന്നലെ രാത്രി തൊട്ട് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്.ഭീകരരുമായി വന്‍ ഏറ്റുമുട്ടലലിലേക്ക് നീങ്ങിയത് ഇന്ന് പുലര്‍ച്ച തൊട്ടാണ്.

മുഴുവന്‍ ഭീകരരേയും പിടികൂടുമെന്നും  നിലവില്‍ അവര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈനികമേധാവി പറഞ്ഞു. അതേസമയം, ഭീകരരെ നേരിടാന്‍ ഷോപ്പിയാനില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

web desk 3: