X

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ പാരാഗ്ലൈഡിംഗിനിടെ രണ്ട് മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ രണ്ട് വ്യത്യസ്ത പാരാഗ്ലൈഡിംഗ് സംഭവങ്ങളിലായി രണ്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ പാരാഗ്ലൈഡിങ്ങിനിടെ 50 അടി താഴ്ചയില്‍ വീണ് ദക്ഷിണ കൊറിയക്കാരനായ 50 കാരന്‍ മരിച്ചു, ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ ദോഭി മേഖലയില്‍ പാരാഗ്ലൈഡിങ്ങിനിടെ മഹാരാഷ്ട്രയില്‍ നിന്നുള്ള 30 കാരനായ വിനോദസഞ്ചാരിയും മരിച്ചു.

പാരാഗ്ലൈഡംഗ് ശരിയായി തുറക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കൊറിയക്കാരനായ ഷിന്‍ ബ്യോങ് മൂണ്‍ കൊല്ലപ്പെട്ടത്. അത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട് ഏകദേശം 50 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു.

അതേസമയം കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് ചെയ്യുന്നതിനിടെ അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീണാണ് മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) എന്നയാള്‍ മരിച്ചത്. സുരക്ഷാ ബെല്‍റ്റിന്റെ തകരാര്‍മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേര്‍ക്ക് ഒരേ സമയം പറക്കാവുന്ന പാരാഗ്ലൈഡറിലാണ് സൂരജ് കയറിയത്.

യാത്രക്കിടെ 500 അടി ഉയരത്തില്‍ നില്‍ക്കുെമ്പോഴാണ് സുരക്ഷാബെല്‍റ്റ് വിട്ട്പോവുകയും താഴേക്ക് വീഴുകയുമായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണ്. അദ്ദേഹത്തിനും പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി കാണാന്‍ എത്തിയതായിരുന്നു സൂരജ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

webdesk11: