X

യു.എ.ഇയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തുന്നു

ദുബൈ: യു.എ.ഇയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സമ്പൂര്‍ണ നിരോധനം. 2024 ജനുവരി ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ വര്‍ഷം വ്യത്യസ്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഇറക്കുമതി, ഉല്‍പാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും. 2026 ജനുവരി ഒന്നു മുതല്‍ കപ്പുകള്‍, പ്ലേറ്റുകള്‍, കട്ട്‌ലറികള്‍, കണ്ടെയ്‌നറുകള്‍, ബോക്‌സുകള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

webdesk13: