X
    Categories: CultureMoreViews

യു.എ.ഇയില്‍ ഇന്ന് മുതല്‍ പൊതുമാപ്പ്

ദുബൈ: മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്‍മാര്‍ക്ക് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് തുടങ്ങുന്നു. ‘രേഖകള്‍ ശരിയാക്കൂ, സ്വയം രക്ഷിക്കൂ’ എന്നതാണ് പൊതുമാപ്പിന്റെ സന്ദേശം. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി.

പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് ശിക്ഷാനടപടികളില്ലാതെ ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യു.എ.ഇയില്‍ തന്നെ തുടരാനോ അനുവദിക്കും. ആര്‍ക്കും യാത്രാ നിരോധനമില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

ആറ് വര്‍ഷത്തിന് ശേഷമാണ് യു.എ.ഇയില്‍ പൊതുമാപ്പ് നിലവില്‍ വരുന്നത്. അവസാനമായി 2012 ലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 62000 പേരാണ് അന്ന് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യം വിട്ടത്. അന്ന് രണ്ട് മാസമായിരുന്നു പൊതുമാപ്പിന്റെ കാലാവധി. യു.എ.ഇ അടുത്തകാലത്തായി നടത്തിവരുന്ന വിസാ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പൊതുമാപ്പ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: