X
    Categories: keralaNews

യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ 6758 മതഗ്രന്ഥങ്ങള്‍ എവിടെയെന്ന് അജ്ഞാതം

തി​രു​വ​ന​ന്ത​പു​രം: യുഎ​ഇ കോണ്‍സുലേറ്റിന്റെ പേ​രി​ലെ​ത്തി​യ പാ​ർ​​സ​ലി​ൽ ക​ണ​ക്ക്​ പ്ര​കാ​രം കാ​ണേ​ണ്ട 6758 മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന്​ ഇ​പ്പോ​ഴും അ​ജ്​​ഞാ​തം. ക​സ്​​റ്റം​സി​ന്റെ രേ​ഖ​ക​ൾ പ്ര​കാ​രം യു​എ.ഇ കോ​ൺ​സു​ലേ​റ്റിന്റെ പേ​രി​ലെ​ത്തി​യ 250 പാ​ക്ക​റ്റു​ക​ൾ​ക്ക്​ 4479 കി​ലോ ഭാ​ര​മു​ണ്ട്​​. ഇ​ത്​ മ​ത​ഗ്ര​ന്ഥ​മാ​യി​രു​ന്നെ​ന്നാ​ണ്​ രേ​ഖ​ക​ളി​ലും വ്യ​ക്ത​മാ​കു​ന്ന​ത്. 500 ഗ്രാ​മി​ല​ധി​കം തൂ​ക്ക​മു​ള്ള​താ​ണ്​ ഓരോ മ​ത​ഗ്ര​ന്ഥ​വും. ആ ​ക​ണ​ക്ക്​ പ്ര​കാ​ര​മാ​ണെ​ങ്കി​ൽ 7750 മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ എ​ത്തി​യി​രി​ക്ക​ണം.

സി ​ആ​പ്‌​റ്റി​​ൽ എ​ത്തി​ച്ച​ത്​ 32 പാ​ക്ക​റ്റു​ക​ളാ​ണ്​. ഒ​രു പാ​​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 24 മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ സി ​ആ​പ്​​റ്റ്​ ജീ​വ​ന​ക്കാ​ർ എ​ടു​ത്തെ​ന്നാ​ണ്​ മ​ന്ത്രി ജ​ലീ​ൽ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​വും. സി ​ആ​പ്​​റ്റി​െൻറ വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റ​ത്തെ​ത്തി​ച്ച​ത് 992 ഗ്ര​ന്ഥ​ങ്ങ​ളാ​ണ്. ക​ണ​ക്ക്​ പ്ര​കാ​രം ശേ​ഷി​ക്കു​ന്ന 6758 മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ ആ​ര് എ​വി​ടേ​ക്ക് കൊ​ണ്ടു​പോ​യെ​ന്ന കാ​ര്യം ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്. അ​ക്കാ​ര്യ​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഈ ​തൂക്കവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്‌  മ​ത​ഗ്ര​ന്ഥ​ത്തിന്റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യോ​യെ​ന്ന സം​ശ​യം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​തി​നു​പു​റ​മെ സി ​ആ​പ്​​റ്റിന്റെ വാ​ഹ​ന​ത്തിന്റെ ജി​പി​എ​സ്​ സം​വി​ധാ​നം ന​ഷ്​​ട​മാ​യ​തും ചി​ല വാ​ഹ​ന​ങ്ങ​ൾ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്തേ​ക്ക്​ പോ​യ​തും അ​ജ്ഞാ​ത​മാ​ണ്. അ​തി​നു​ പു​റ​മെ സി ​ആ​പ്​​റ്റി​ലെ ചി​ല ജീ​വ​ന​ക്കാ​​രെ സ്​​ഥ​ലം മാ​റ്റി​യ​തും മ​റ്റ്​ ചി​ല​ർ​ക്ക്​ ഉ​ന്ന​ത ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തും ദു​രൂ​ഹ​മാ​ണ്.

അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ക​സ്​​റ്റം​സും എന്‍ഐഎയും പ​രി​ശോ​ധി​ക്കു​ന്നു​മു​ണ്ട്. സി ​ആ​പ്​​റ്റി​ലെ ചി​ല ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ നി​ർ​ണാ​യ​ക​മാ​യ ചി​ല മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ ​ദി​ശ​യി​ലു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്ന​താ​യാ​ണ്​ ല​ഭി​ക്കു​​ന്ന വി​വ​രം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: