X

യു.എ.പി.എ കേസുകള്‍: മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 55 എണ്ണം

കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 55 പേര്‍ക്കെതിരെയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായാണ് ഇക്കാര്യം അറിയിച്ചത്. എം.പി കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട അഞ്ചുപേര്‍ 30 വയസിന് താഴെ മാത്രം പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

കോടതി ശിക്ഷ വിധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉള്ളതിനാല്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ലെന്നും എത്രപേര്‍ രാജ്യത്ത് യു.എ.പി.എ കാരണം കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടിട്ടുണ്ടെന്നതിന് കണക്കുകളില്ലെന്നും മന്ത്രി അറിയിച്ചു.

ഉത്തര്‍പ്രദേശിലാണ് 2020ല്‍ ഏറ്റവും അധികം യു.എ.പി.എ ചുമത്തിയതെന്ന് കഴിഞ്ഞയാഴ്ച്ച നിത്യാനന്ദറായ് പാര്‍ലമെന്റില്‍ അറിയിക്കുകയുണ്ടായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് 361 പേരെയാണ് കഴിഞ്ഞ വര്‍ഷം യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത്.

24 പേരെയാണ് കേരളത്തില്‍ യു.എ.പി.എ കേസ് പ്രകാരം 2020ല്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്ത് 7243 പേരെയാണ് 2016 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തതെങ്കിലും 286 പേര്‍ കുറ്റവിമുക്തരായിട്ടുണ്ട്.

web desk 3: