X
    Categories: Newsworld

ഇന്ന് ഐക്യരാഷ്ട്രദിനം

ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1945 ഒക്‌ടോബര്‍ 24 നാണ് ഐക്യരാഷ്ട്ര സംഘടന എന്ന യുണൈറ്റഡ് നേഷന്‍സ് നിലവില്‍ വന്നത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതാനുഭവങ്ങളില്‍ നിന്നുണ്ടായ വികാരമാണ് ഈ സംഘടനയുടെ പിറവിക്ക് കാരണമായത്. മനുഷ്യരാശിയുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള പൊതുവേദികൂടിയാണ് ഐക്യരാഷ്ട്രസംഘടന. ഏതു സ്വതന്ത്ര രാഷ്ട്രത്തിനും യു.എന്നില്‍ അംഗമാകാം. ദാരിദ്രമോ സമ്പത്തോ വലിപ്പചെറുപ്പമോ ഒന്നും തന്നെ പരിഗണിക്കാതെ യു.എന്‍ പൊതുസഭയില്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും തുല്യസ്ഥാനമാണ് നല്കിയിരിക്കുന്നത്.

1945 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യ ഉള്‍പ്പടെ അമ്പത് രാജ്യങ്ങള്‍ ചേര്‍ന്ന് എന്‍ ചാര്‍ട്ടര്‍ എഴുതിയുണ്ടാക്കി. ഈ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനം.193 അംഗരാജ്യങ്ങളാണ് നിലവില്‍ യു.എന്നിലുള്ളത്. 2011 ജൂലൈ 14 ന് എത്തിയ ദക്ഷിണ സുഡാന്‍ ആണ് ഒടുവിലത്തെ അംഗം. സ്വിറ്റസര്‍ലന്‍ഡ്, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങള്‍ അംഗമായത് 2002 ലായിരുന്നു.

യു.എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് 77 ലെ അംഗസംഖ്യ നൂറ്റിമുപ്പതോളമാണ്. 1964 ജൂണ്‍ 15 നാണ് ഈ കൂട്ടായ്മരൂപം കൊണ്ടത്. അനേകം സംഘടനകളുടെ പൊതുവേദികൂടി യാണ് ഐക്യരാഷ്ട്രസംഘടനം. യൂണിസെഫ്, യുന്‍ഇപി, ലോകാരോഗ്യസംഘടന എന്നിവയും ഇതില്‍ ഉള്‍പ്പെടും. യു.എസ്.എ. യിലെ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം. സ്വന്തമായ പതാകയും പോസ്‌റ്റോഫീസും സ്റ്റാമ്പും സംഘടനക്കുണ്ട്.അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനീഷ് എന്നിവയാണ് യു.എന്നിന്റെ ഔദ്യോഗിക ഭാഷകള്‍. സംഘടനയുടെ പ്രധാനഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്വിസര്‍ലന്‍ഡിലെ ജനീവയിലാണ്. സെക്രട്ടറി ജനറല്‍ ആണ് ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.

 

 

web desk 3: