X
    Categories: indiaNews

യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജ

യുനൈറ്റഡ് നേഷന്‍സ്: യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇത്തവണ ഇന്ത്യന്‍ വംശജയും. യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷകയാണ് മത്സര രംഗത്തെത്തുന്നത്. 34കാരിയായ ഇവര്‍ 2022ലെ തെരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിനെതിരെ മത്സരിക്കും. ഇതിനായി ഈ മാസം മുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും അറോറ പറഞ്ഞു.

71കാരനായ അന്റോണിയോ ഗുട്ടറസ് യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടാമതും മത്സരിക്കുന്നതായി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2021 ഡിസംബര്‍ 31നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക. 2022 ജനുവരി ഒന്നിന് പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനമേല്‍ക്കും. യുഎന്നിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു വനിത തലപ്പത്ത് വന്നിട്ടില്ല. ഇതിന് മാറ്റം വരുമോ എന്നതാണ് അറോറയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലോകം ഉറ്റുനോക്കുന്നത്.

അതേസമയം, അറോറ ഔദ്യോഗികമായി നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന് യുഎന്‍ വക്താവ് അറിയിച്ചു. യുഎന്‍ വെബ്‌സൈറ്റ് അനുസരിച്ച് യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസില്‍ അറോറ ബിരുദം നേടിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്.

 

web desk 1: