X

വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിന് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡ്

റഊഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിക്കായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പതിമൂന്നാമത് എന്‍ സി പി ഇ ഡി പി – എംഫസിസ് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡിന് മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ കേരളസ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് അര്‍ഹമായി.

അഖിലേന്ത്യ തലത്തില്‍ ലഭിച്ച 125 ഓളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടത്.ഭിന്നശേഷി മേഖലയിലുള്ളവരുടെ പഠനനിലവാരവും ജീവിതനിലവാരവും തൊഴില്‍ ക്ഷമതയും ഉയര്‍ത്തുന്നതിനായി നവീനമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സംഘടനകള്‍ / സ്ഥാപനങ്ങള്‍ / കമ്പനികള്‍ വിഭാഗത്തിലാണ് കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഒന്നാം സ്ഥാനം നേടിയത്.

ക്ലാസ് മുറിക്ക് പുറത്തായി പഠനപ്രവര്‍ത്തനങ്ങളൂടെ ഉല്ലാസ് ലോകം തീര്‍ക്കുന്ന ഉല്ലാസ് ടാക്‌റ്റൈല്‍ പെഡഗോഗി പാര്‍ക്ക്, അനുഭവങ്ങളിലൂടെ പരിസ്ഥിതി പഠനത്തിലെ അറിവുകള്‍ നേടുന്നതിന് സഹായിക്കുന്ന നാമ്പ് സ്പര്‍ശ ഗന്ധോദ്യാനം, അടിസ്ഥാന ശാസ്ത്രത്തിലെ ആശയങ്ങള്‍ വിരല്‍ത്തുമ്പിലൂടെ പരിചയപ്പെടുത്തുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ അനുരൂപീകൃത ശാസ്ത്രലാബ് ആയ ശാസ്ത്രം വിരല്‍തുമ്പില്‍ എന്നീ പദ്ധതികളാണ് സ്ഥാപനത്തിനെ ഈ നേട്ടത്തിനു സഹായിച്ചത്.

കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ അക്കാദമിക രംഗത്ത് നിലനില്‍ക്കുന്ന പ്രയാസങ്ങളെ അതീവ ഗൗരവത്തോടെ സമീപിച്ച്
അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയതായി ജൂറി വിലയിരുത്തുന്നു.ന്യൂദല്‍ഹിയിലെ ദ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍, പ്രധാനാധ്യാപകന്‍ പി അബ്ദുല്‍ കരീം, എകെ യാസിര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

 

web desk 3: