X

യൂപി തെരഞ്ഞെടുപ്പ്; അഖിലേഷ് യാദവിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കില്ല

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്ന് തീരുമാനമെടുത്ത് കോണ്‍ഗ്രസ് . അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് മത്സരിക്കില്ല.

2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധിക്കെതിരെയും അമേഠി മണ്ഡലത്തില്‍ രാഹുലിനെതിരെയും എസ്.പി സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നില്ല.  2017ല്‍ യൂപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്.പിയും സഖ്യമായി മത്സരിച്ചിരുന്നെങ്കിലും ഇത്തവണ അതില്ല. ഫെബ്രുവരി 10നാണ് യൂപി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.

web desk 3: