X

ഉറുദു രണ്ടാം ഔദ്യോഗിക ഭാഷയാക്കി തെലങ്കാന

 

തെലങ്കാനയില്‍ ഉറുദു രണ്ടാം സംസ്ഥാന ഭാഷയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന നീണ്ടകാലത്തെ ആവശ്യം അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. കൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും.

chandrika: