X

ലഹരിക്കെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയം; സര്‍ക്കാറിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ലഹരി ഉപയോഗം കാരണം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പടെ കേസുകളുടെ എണ്ണം കൂടുകയാണെന്നും കുഴല്‍നാടന്‍ സൂചിപ്പിച്ചു. സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെടുമ്പോഴും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമ്പോഴുമാണ് മയക്കുമരുന്ന് മാഫിയക്ക് വളരാന്‍ കഴിയുന്നതെന്ന് മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ലഹരി ബിസ്‌കറ്റ് എത്തിച്ചത്, മലയന്‍കീഴ് മയക്കുമരുന്ന് കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ പിടികൂടിയത്, ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന നേതാക്കള്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാകുന്നത് തുടങ്ങിയ വിഷയങ്ങള്‍ കുഴന്‍നാടന്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. ഇത്തരം വാര്‍ത്തകള്‍ മാഫിയക്കെതിരെ പോരാടാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തി നഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു.

web desk 3: