X

ഇന്ത്യയുടെ മിസൈല്‍ രഹസ്യം അമേരിക്ക ചോര്‍ത്തി; വെളിപ്പെടുത്തലുമായി സ്‌നോഡന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം (എന്‍.എസ്.എ) മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. ഇന്ത്യ മിസൈലുകള്‍ പരീക്ഷിക്കുന്നതിനും മുമ്പ് 2005ല്‍ തന്നെ എന്‍.എസ്.എക്കു വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ദി ഇന്റര്‍സെപ്റ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നുമാണ് സ്‌നോഡന്റെ അവകാശവാദം.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഈ മിസൈലുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 14ന് ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി അമേരിക്കക്കു തലവേദന സൃഷ്ടിച്ച എഡ്വേര്‍ഡ് സ്‌നോഡന്‍ നിലവില്‍ റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ്.

chandrika: