X

കറുത്ത വര്‍ഗക്കാരെ കൂട്ടക്കൊല ചെയ്യണം; യു.എസ് പൊലീസ് മേധാവിയുടെ ആഹ്വാനം വിവാദമാകുന്നു

വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരെ കൂട്ടത്തോടെ കൊല്ലണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പൊലീസ് മേധാവി രംഗത്ത്. ന്യൂജേഴ്‌സിയിലെ പൊലീസ് മേധാവി ഫ്രാങ്ക് നുസേറയാണ് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ രംഗത്തുവന്നത്. ആഫ്രോ അമേരിക്കക്കാരെ ഐ.എസിനോട് ഉപമിച്ചാണ് നുസേറ രംഗത്തുവന്നത്.


രാജ്യത്തിന് ഭീഷണിയായ കറുത്ത വര്‍ഗക്കാരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യണമെന്നാണ് നുസേറയുടെ ആവശ്യം. പ്രത്യേക സുരക്ഷാ സംഘത്തിന്റെ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തതായാണ് വിവരം. നേരത്തെ വംശീയ അധിക്ഷേപം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് 50,000 ഡോളര്‍ കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. ഇയാളെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ആഫ്രോ അമേരിക്കക്കാരെ ഭയപ്പെടുത്തുന്നതിന് പൊലീസ് നായ്ക്കളെ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസും നൂസേറക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

chandrika: