X
    Categories: Newsworld

ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക്: പൗരന്മാര്‍ക്ക് ഇളവ് അനുവദിച്ച് യുഎസ്

വാഷിങ്ടന്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് പൗരന്മാരെ വിലക്കിയ നടപടിയില്‍ ഇളവുമായി യുഎസ്. നേരത്തേ ലെവല്‍ 4 എന്ന ‘യാത്ര അരുത്’ എന്നതില്‍നിന്ന് ലെവല്‍ 3 എന്ന ‘യാത്ര വേണോ എന്ന് പുനരാലോചിക്കണം’ എന്നതിലേക്കാണ് ഇളവു നല്‍കിയത്. സമാന ഇളവ് പാക്കിസ്ഥാനും നല്‍കിയിട്ടുണ്ട്.

എഫ്ഡിഎ അംഗീകരിച്ച വാക്‌സീന്‍ രണ്ടു ഡോസും എടുത്തവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത വളരെക്കുറവാണ്. രോഗം വന്നാല്‍ത്തന്നെ ഗുരുതരമാകാനുള്ള സാധ്യതയും കുറവാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. രാജ്യാന്തര യാത്രകള്‍ നടത്തുന്നതിനു മുന്‍പ് ദി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

 

web desk 3: