X
    Categories: indiaNews

ഇന്ത്യയിലെ മുസ്‌ലിം ഭീകരത വിവരിക്കാൻ ആവശ്യപ്പെട്ട യു.പി യിലെ സ്‌കൂൾ പരീക്ഷയിലെ ചോദ്യം വിവാദമായി

ഇന്ത്യയിലെ മുസ്‌ലിം ഭീകരത വിവരിക്കാൻ ആവശ്യപ്പെട്ട് യു.പി യിലെ സ്‌കൂൾ പരീക്ഷയിൽ ചോദ്യം വിവാദമായി.ഇസ്ലാമിനെയും മുസ്ലിങ്ങളെയും തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന ചോദ്യ പേപ്പറാണ് സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് അർദ്ധ വാർഷിക പരീക്ഷയ്ക്ക് നൽകിയത്.ബഹ്രൈച്ച് ജില്ലയിലെ ഗുരുകൃപ ഡിവൈൻ ഗ്രീസ് പബ്ലിക് സ്‌കൂളിലെ ഹിന്ദി പരീക്ഷയ്ക്കാണ് വർഗീയ പരാമർശവുമായുള്ള ചോദ്യ പേപ്പർ നൽകിയത് എന്ന ആരോപണം ഉയർന്നിരിക്കുന്നത്.ഇന്ത്യൻ മുസ്‌ലിം ഭീകരത, അൽക്വയ്‌ദ,താലിബാൻ തുടങ്ങിയവ ഉൾപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇസ്ലാമിക ചിന്താ സമ്പ്രദായത്തെ കുറിച്ച് എഴുതാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനു പുറമെ പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കണമെന്നും ചോദ്യ പേപ്പറിലുണ്ട്.പ്രതിഷേധമുയർന്നതോടെ സ്‌കൂൾ അധികൃതർ മാപ്പ് പറഞ്ഞ് ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.

webdesk15: