X
    Categories: indiaNews

ഉത്തര്‍പ്രദേശിൽ അധ്യാപിക സഹപാഠികളെകൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെകൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചാണ് അധ്യാപിക ഈ വിധം പെരുമാറിയതെന്നും ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇങ്ങനെയാണോ അധ്യാപിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത്? ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം?
എന്നും കോടതി ചോദിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗുരുതര കാലതാമസം ഉണ്ടായി എന്നും സുപ്രിംകോടതി നിരീക്ഷിച്ചു.സംഭവം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരമകന്‍ തുഷാര്‍ ഗാന്ധിയാണ് ഹര്‍ജി നൽകിയത്.

webdesk15: