X

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

webdesk14: