X
    Categories: indiaNews

സംസ്ഥാന ബിജെപിയിലെ ആഭ്യന്തരകലഹം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

ഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. നാല് മണിയോടെയാണ് മുഖ്യമന്ത്രി ഗവര്‍ണറുടെ വസതിയിലെത്തിയത്.

സംസ്ഥാന ബിജെപിയില്‍ മുഖ്യമന്ത്രിക്കെതിരെ ആഭ്യന്തരകലാപം രൂക്ഷമായതോടെ രണ്ട് നിരീക്ഷകരെ കേന്ദ്രനേതൃത്വം ഉത്തരാഖണ്ഡിലേക്ക് അയച്ചിരുന്നു. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് രമണ്‍സിങ്, ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എന്നിവരാണ് നിരീക്ഷകര്‍. ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരടക്കമുള്ളവരുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.

റാവത്തിനെതിരെ അഴിമതിക്കേസുകള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും ഈയിടെ ചമോലിയിലുണ്ടായ ദുരന്തം കൈകാര്യം ചെയ്തതിലെ വന്‍വീഴ്ചയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 132പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 2017ലാണ് റാവത്തിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ അധികാരമേറ്റത്. 70 അംഗ സഭയില്‍ ബിജെപിക്ക് 57 എംഎല്‍എമാരാണ് ഉള്ളത്.

 

web desk 3: