X
    Categories: indiaNews

അരലക്ഷത്തോളം ഗ്രാമീണജനതയെ കുടിയൊഴിപ്പിക്കുന്നത് സുപ്രീംകോടതി തടഞ്ഞു

ഉത്തര്‍ഖണ്ഡിലെ ഹല്‍ദ്വാനിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന നാലായിരത്തോളം കുടുംബങ്ങളെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഉത്തര്‍ഖണ്ട് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണിത്. അമ്പതിനായിരത്തോളം ആളുകളെ റെയില്‍വെ ഭൂമിയില്‍നിന്ന് ഒഴിവാക്കാനായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ പദ്ധതി. ‘ ഇതൊരു മനുഷ്യപ്രശ്‌നമാണ്. എന്തെങ്കിലും ബദല്‍പരിഹാരം കാണണ’ മെന്ന് കോടതി നിര്‍ദേശിച്ചു. പതിറ്റാണ്ടുകളായി താമസിക്കുന്നവരെ ഒഴിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ അര്‍ധസൈന്യത്തിന്റെ ബലമുപയോഗിച്ച് നീക്കം ചെയ്യാനിരിക്കുകയായിരുന്നു. ജസ്റ്റിസഞ്ജയ് കിഷന്‍ കൗണ്‍, ജസ്റ്റിസ് എഎസ് ഓക്ക എന്നിവരാണ ്‌വിധി പുറപ്പെടുവിച്ചത്. പ്രശാന്ത് ഭൂഷനാണ് ഹാജരായത്.
പ്രദേശത്ത് നിര്‍മാണം നടത്തുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ട്. ഗഫൂര്‍ ബസ്തി, ദോലക് ബസ്തി, ഇന്ദിരാനഗര്‍, ഭാന്‍ഫൂല്‍പുര എന്നിവിടങ്ങളിലായി രണ്ട് കിലോമീറ്ററിലാണ് പാവപ്പെട്ട മുസ്‌ലിംകളടക്കമുള്ള സമൂഹം താമസിച്ചുവരുന്നത്. പ്രദേശത്ത് നാല് സര്‍ക്കാര്‍ സ്‌കൂളുകളും 11 സ്വകാര്യസ്‌കൂളുകളും 10 മുസ്‌ലിംപളളികളും 4 ക്ഷേത്രങ്ങളും കടകളുമുണ്ട്.

Chandrika Web: