X
    Categories: MoreViews

സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുമടക്കി മുരളീധരന്‍; എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന് നിലപാട്

തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്‍ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അതുതന്നെയാണ് തന്റെ നിലപാടെന്നും വി.മുരളീധരന്‍ പറഞ്ഞു. ബി.ഡി.ജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തുമെന്നും ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ, കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് കുമ്മനം രാജേശഖന്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ പി.എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുരളീധരനെതിരെ കേരളകോണ്‍ഗ്രസ്സും രംഗത്തെത്തിയതോടെ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു മുരളീധരന്‍.

chandrika: