X

വടക്കഞ്ചേരി അപകടം:ഹൈക്കോടതി സ്വമേധയാ കേസെടുത്തു,ആരാണ് ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി

വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.നിരോധിച്ച ഫ്‌ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നു,ആരാണ് ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു.

അപകടത്തിന്റെ ദ്യശങ്ങള്‍ കോടതി കണ്ടു.സംഭവത്തില്‍ പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നാളെ ഹാജരാകണം കോടതി പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് ഒന്‍പത് മരണം സംഭവിച്ചത്.മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു.അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റുമായി വിനോദയാത്രയ്ക്ക് ഊട്ടിക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ ഇടിക്കുകയായിരുന്നു.എറണാകുളം വെട്ടിക്കല്‍ ബേസിലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.

web desk 3: