X

വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു മൂന്ന് പേർ മരിച്ചു

അപകടം പതിവായ ദേശീയപാത 66 ലെ വട്ടപ്പാറ വളവിൽ ഇന്ന് രാവിലെ പച്ചക്കറി ലോറി താഴ്ചയിലേക്ക് മറിഞ്ഞു മൂന്ന് പേർ മരിച്ചു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
നാട്ടുകാരും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് വലിയ ഉള്ളിയുടെ പോകുന്ന ലോറിയാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിക്കടിയിൽ കുടുങ്ങിയ മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കെ.എല്‍ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. വളാഞ്ചേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശ്രമങ്ങൾ നടത്തിയെങ്കിലും ലോറിക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും സ്ഥലത്തെത്തി.

 

 

webdesk15: