X
    Categories: CultureMoreViews

വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസില്‍ അന്വേഷണം സ്തംഭിച്ചുവെന്ന് ആരോപിച്ച് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയച്ചതോടെയാണ് പ്രതിപക്ഷം സഭ തടസപ്പെടുത്തിയത്.

വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍, നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്ന് പറഞ്ഞാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബാര്‍ കോഴ അടക്കമുള്ള കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ നിയമസഭ ചര്‍ച്ച ചെയ്ത കീഴ്‌വഴക്കം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല.

കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ ഡയസിന് മുകളില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: