X
    Categories: indiaNews

വരവറാവുവിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ തെലുഗു കവി വരവരറാവുവിന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈകോടതിയിലെ വാദപ്രതിവാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ എസ്എസ് ഷിണ്ഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റിവെച്ചു. 81കാരനായ അദ്ദേഹം അനാരോഗ്യം കാരണം ബുദ്ധിമുട്ടിലാണെന്നും വിശ്രമം ആവശ്യമുണ്ടെന്നും കാണിച്ചാണ് ജാമ്യം തേടിയത്.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ യു.എ.പി.എ പ്രകാരമാണ് കേസെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് എന്‍.െഎ.എയും മഹാരാഷ്ട്ര സര്‍ക്കാറും നിലപാടെടുത്ത്. ആവശ്യമെങ്കില്‍ തലോജ ജയിലിലേക്ക് മടക്കി അയക്കുന്നതിന് പകരം ജെ.ജെ മെഡിക്കല്‍ കോളജിലെ പ്രിസണ്‍ വാര്‍ഡിലേക്ക് മാറ്റാമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. കടുത്ത നിബന്ധനകള്‍ വെച്ച് റാവുവിന് ജാമ്യം നല്‍കുന്നതിന് പകരം അദ്ദേഹത്തിന് വൈദ്യസഹായം ലഭിക്കാന്‍ കോടതി സര്‍ക്കാറിന് കടുത്ത നിബന്ധനകള്‍ വെക്കുകയാണ് വേണ്ടതെന്നും എന്‍.െഎ.എക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു.

web desk 1: