X
    Categories: keralaNews

വിശ്വാസവും ശാസ്ത്രവും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല; സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്നും സതീശന്‍

വിശ്വാസവും ശാസ്ത്രവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും തനിയെ കെട്ടടങ്ങുമെന്ന് കരുതിയാണ് മൗനം പാലിച്ചതെന്നും സ്പീക്കര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സുരേന്ദ്രന്‍ പറയുന്നതുപോലെ കോണ്‍ഗ്രസിന് പ്രതികരിക്കാനാകില്ല. വിവാദം ഇന്ന് അവസാനിക്കണം. സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇതില്‍ മറ്റ് പാര്‍ട്ടികളെ പോലെ മുതലെടുപ്പിന് കോണ്‍ഗ്രസില്ല. ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും സതീശന്‍ പറഞ്ഞു.

Chandrika Web: